Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
COMPOSITION & LYRICS
Sushin Shyam
Sushin Shyam
Composer
Chunakkara Ramankutty
Chunakkara Ramankutty
Songwriter

Lyrics

ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു മലർകാവിലെങ്ങോ കുയിൽ പാടി വന്നു ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു മലർകാവിലെങ്ങോ കുയിൽ പാടി വന്നു കളിയായി ഞാൻ ചിരിയായി ഞാൻ പറഞ്ഞാലുമതു നീ, പാലപൂംച്ചോട്ടിൽ ജല ദേവതെ അറിയാതെ നീ കരഞ്ഞില്ലേ അതിനായ് ഞാനോ നോവുന്നു ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു മലർകാവിലെങ്ങോ കുയിൽ പാടി വന്നു ആരാരും കാണാതിവിടെ മുന്നിൽ പൂ പോലെ വന്നു വിടർന്നു ആരാരും കാണാതിവിടെ മുന്നിൽ പൂ പോലെ വന്നു വിടർന്നു സുന്ദരി നിന്നിൽ വിരിഞ്ഞിടും മോഹന രാഗം അറിഞ്ഞു ഞാൻ കല്ലോലിനിയുടെ മാറിൽപോയ് കഥകൾ പറഞ്ഞിടാം കളികൾ പറഞ്ഞിടാം, ഹൃദയം മറന്നിടാം മധുരം നുകർന്നിടാം ശശികല മിഴികളിൽ ഒളിയുമായ് വിളിക്കുന്നു നീ വാ ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു മലർകാവിലെങ്ങോ കുയിൽ പാടി വന്നു ഈ ഗാനം പാടാൻ ഇവിടെ എന്നിൽ ഹാ ദാഹം വന്നു വളർന്നു ഈ ഗാനം പാടാൻ ഇവിടെ എന്നിൽ ഹാ ദാഹം വന്നു വളർന്നു കണ്മണി എന്നിൽ വളർന്നിടും മന്മദ മോഹം അറിഞ്ഞുവോ? ഏകാന്തതയുടെ തേരിൽ പോയി പുളകം വിതച്ചിടാം ചിരികൾ പൊഴിച്ചിടാം, കരളിൽ നിറച്ചിടാം അകലെ പറന്നിടാം അഴിമുഖ തിരകളും ചിരിയുമായി വിളിക്കുന്നു നീ വാ ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു മലർകാവിലെങ്ങോ കുയിൽ പാടി വന്നു ഹേ, ഞാനീ നിമിഷം രാവും മോദമായി നിനക്കായി മാത്രം പാടുന്നു ഞാൻ നിനക്കായി മാത്രം പാടുന്നു ഞാൻ നിനക്കായി മാത്രം പാടുന്നു
Writer(s): Shyam, Chunakkara Ramankutty Lyrics powered by www.musixmatch.com
instagramSharePathic_arrow_out