Lyrics

കണ്മഷി കായലിൻ തുഞ്ചത്തു ചാടണ പള്ളാത്തിക്കെന്ത് ചന്തമാണു പെണ്ണേ തീവെട്ടി തിരിഞ്ഞൊന്ന് വെള്ളിച്ചേലെറിയണ ഹുങ്കന്റെ കരളിലൊന്നൊരഞ്ഞു കണ്ണേ മോന്തണ കള്ളിന്റെ തോറ്റം പാട്ടൊറയണ ചേമന്തി ചിരികളും കണ്ടെടുത്തെ പാളാക്ക് തൂക്കി കൊണ്ടെൻ വട്ടീല് ചെരിയുമ്പം നെഞ്ചത്തടിച്ച് നിന്റെ കരച്ചിൽ കണ്ടേ ചെമ്മേ കണ്മഷി കായലിൻ തുഞ്ചത്തു ചാടണ പള്ളാത്തിക്കെന്ത് ചന്തമാണു പെണ്ണേ തീവെട്ടി തിരിഞ്ഞൊന്ന് വെള്ളിച്ചേലെറിയണ ഹുങ്കന്റെ കരളിലൊന്നൊരഞ്ഞു കണ്ണേ കൈതോല കാടിനു താഴെ തലതല്ലി പായണ പോലെ മുട്ടറ്റം തെളിനീരാലെ ഒഴുകുന്നുണ്ടേ ചേറിട്ടൊരു മറുകിൻ മേലെ മഴ ചാർത്തിയ കൊലുസതു കാണാൻ പൂഞ്ചിറകതിലിളകണ കാണാൻ കൊതിയുള്ളൊരു മനമുണ്ടെന്നേ വെള്ളിച്ചെറു മണികൾ കിലുക്കി കരിമഷിയാ കവിളിൽ കുത്തി തെച്ചിപൂ ചിരിയിൽ നിന്നെ കാണാനൊരു ചേലുണ്ടെ ഓടത്തിൻ ഓളം തഴുകി പങ്കായ തുമ്പു തലോടി പായൽ പൂമ്പച്ചകളിൽ ഒരു ചാഞ്ചാട്ടം ഞാൻ കണ്ടേ ചാറ്റലു ചീറി പോണുണ്ടേ ചങ്കത് പൊട്ടി വിളിക്കുന്നേ വെള്ളിടി നെഞ്ച് പൊളിച്ച മാനം പൂകുന്നുണ്ടേ കാറ്റു വിശന്നു വരുന്നുണ്ടെ കണ്ണില് ചോപ്പ് കലമ്പുന്നെ ഉപ്പു കനച്ച ചെതുമ്പല് പോലെൻ ഉള്ളം കായുന്നേ ഈ കാറ്റിൻ അകലെ കാണാ മറവിൽ ഉയിരിൻ തെറ്റാലികളിൽ നിന്നുയരുന്നത് പള്ളറിയാത്തൊരു മനമാണെന്നേ ഈ കോളിന്നരികെ കാണാ ചെരുവിൽ മൂവന്തിയുറങ്ങും നേരം നിൻ വെട്ടം കാണാൻ കണ്ണു തുടിക്കുന്നേ കണ്മഷി കായലിൻ തുഞ്ചത്തു ചാടണ പള്ളാത്തിക്കെന്ത് ചന്തമാണു പെണ്ണേ തീവെട്ടി തിരിഞ്ഞൊന്ന് വെള്ളിച്ചേലെറിയണ ഹുങ്കന്റെ കരളിലൊന്നൊരഞ്ഞു കണ്ണേ വീശണ ഞൊടിയില് ഓതിരാൻ മറയണ അങ്കപുറപ്പാടെന്റെ വലയിൽ കണ്ടേ കാന്തത്തിൽ കൊരുത്ത നിൻ കണ്ണീരിൽ കുരുങ്ങി ഞാൻ ഓളപരപ്പിൽ വീണ് നനഞ്ഞു പെണ്ണേ അയ്യോ കണ്മഷി കായലിൻ തുഞ്ചത്തു ചാടണ പള്ളാത്തിക്കെന്ത് ചന്തമാണു പെണ്ണേ തീവെട്ടി തിരിഞ്ഞൊന്ന് വെള്ളിച്ചേലെറിയണ ഹുങ്കന്റെ കരളിലൊന്നൊരഞ്ഞു കണ്ണേ
Lyrics powered by www.musixmatch.com
instagramSharePathic_arrow_out