Lyrics

കാത്തിരുന്ന്. കാത്തിരുന്ന്. പുഴ മെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ്... വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയി. ഓർത്തിരുന്ന് ഓർത്തിരുന്ന് നിഴല് പോലെ ചിറകൊടിഞ്ഞു കാറ്റിലാടി നാളമായി നൂല് പോലെ നേർത്ത്പോയ് ചിരി മറന്നു പോയി ഓരോ നേരം തോറും നീളും യാമം തോറും നിന്റെ ഒർമ്മയാലെരിഞ്ഞിടുന്നു ഞാൻ. ഓരോരോ മാരിക്കാറും നിന്റെ മൌനം പൊലെ എനിക്കായി പെയ്യുമെന്ന് കാത്ത് ഞാൻ മഴമാറി വെയിലായി ദിനമേറെ കൊഴിയുന്നു തെന്നി തെന്നി കണ്ണിൽ മായും നിന്നെ കാണാൻ എന്നും എന്നും എന്നും കാത്തിരുന്ന്. കാത്തിരുന്ന്. പുഴ മെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ്... വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയി. ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാര നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു. ഞാൻ... ഇന്നോളം കാണാപൂക്കൾ ഈറൻ മുല്ലക്കാവിൽ നമുക്കായ് മാത്രമൊന്നു പൂക്കുമോ. തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു ചിമ്മി ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ എന്നും എന്നും എന്നും. കാത്തിരുന്ന് . കാത്തിരുന്ന് . പുഴ മെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ് ... വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയി .
Lyrics powered by www.musixmatch.com
Get up to 2 months free of Apple Music
instagramSharePathic_arrow_out